NadapuramNews

മനുഷ്യവകാശം നിഷേധിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല: ഡോ സെബാസ്റ്റ്യന്‍ പോള്‍


നാദാപുരം: ക്വിറ്റ് ഇന്ത്യ സമരത്തിന് തുല്യമായ സമരപോരാട്ടമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതെന്നും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാനാവില്ലെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍. മതാധിഷ്ടിത പൗരത്വത്തിനെതിരെ പുറമേരിയില്‍ സംഘടിപ്പിച്ച പൗരത്വസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനെയും പട്ടാളത്തെയും മുഖംമൂടിയണിഞ്ഞ ഗുണ്ടകളെയും ഉപയോഗപ്പെടുത്തി സമരങ്ങള്‍ അടിച്ചമര്‍ത്താനാവില്ലെന്നും ഇന്ത്യയുടെ വൈവിധ്യം ലോകരാജ്യങ്ങളുടെ അത്ഭുതമാണെന്നും ഈ വൈവിധ്യം തച്ച് തകര്‍ക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കരുതെന്നും പോള്‍ പറഞ്ഞു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ.അച്ചുതന്‍, പ്രമോദ്കക്കട്ടില്‍, സി.കെ.ഇബ്രാഹിം,പി, ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!