NewsTrendingVatakara

മണിയൂര്‍ എളമ്പിലാട് ലീഗ് ഓഫീസിനു നേരെ തീവെപ്പ്


വടകര: മണിയൂര്‍ പഞ്ചായത്തിലെ എളമ്പിലാട് മുസ്ലിം ലീഗ് ഓഫീസിനു നേരെ തീവെപ്പ്. എം.കെ.റഷീദ് മെമ്മോറിയല്‍ ലീഗ് ഹൗസിനു നേരെ ഇന്നലെ രാത്രി നടന്ന തീവെപ്പ് ഇന്നു വൈകുന്നേരത്തോടെയാണ് പുറത്തറിയുന്നത്. ഓഫീസിലെ ഫര്‍ണിച്ചറും ഫാനും കത്തിനശിച്ചു. രാഷ്ട്രീയത്തിനും മതത്തിനും അതീതമായ പ്രവര്‍ത്തനം നടത്തുന്ന സേവന കേ്ര്രന്ദമായാണ് ഓഫീസ് അറിയപ്പെടുന്നത്. പിഎസ്‌സി പരിശീലന ക്ലാസ്, ആരോഗ്യ -വിദ്യാഭ്യാസ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തിവരുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തന കേന്ദ്രം കൂടിയാണ് ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രകടനം നടത്തി. കെ.റസാഖ്, വി.വി.കേളപ്പന്‍, യു.ടി.കെ.അബ്ദുറഹിമാന്‍, കണ്ണോത്ത് രാജേഷ്, അഹമ്മദ് സാലിഹ്, എ.ഷംഷാദ്, സവാദ് കുറുന്തോടി എന്നിവര്‍ നേതൃത്വം നല്‍കി. ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ മണിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപെട്ടു. മൂഴിക്കല്‍ ചന്ദ്രന്‍, പി.ടി.കെ മുഹമ്മദലി, ടി.അമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!