NadapuramNews

പേരോടിന്റെ സപ്തദിന പ്രഭാഷണത്തിന് നാളെ തുടക്കം

നാദാപുരം: കേരളമുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ വാര്‍ഷിക സപ്തദിന പ്രഭാഷണം നാളെ (ഞായര്‍) നാദാപുരത്ത് തുടങ്ങും. വൈകുന്നേരം ഏഴു മണിക്ക് കേരള മുസ്ലീം ജമാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് കുഞ്ഞാറ്റ തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി പ്രാര്‍ഥന നിര്‍വഹിക്കും. വി.പി.എം.ഫൈസി വില്യാപ്പള്ളി, സയ്യിദ് ഹുസൈന്‍ സഖാഫി, കുയ്‌തേരി മുഹമ്മദ് മുസ്ല്യാര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്ല്യാര്‍, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, മുത്വലീബ് സഖാഫി പാറാട്, ഇബ്രാഹീം സഖാഫി കുമ്മോളി, റഷീദ് മുസ്ല്യാര്‍ ആയഞ്ചേരി, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍, കുഞ്ഞബ്ദുള്ള കടമേരി, ഇസ്മായില്‍ സഖാഫി തിനൂര്‍, ഹുസൈന്‍ കുന്നത്ത്, അബ്ദുല്ല കായക്കൊടി എന്നിവര്‍ സംബന്ധിക്കും.

Show More

Related Articles

Back to top button
error: Content is protected !!