Business

പിടിച്ചുപറിയില്ല; ഇത് കുമാരേട്ടന്റെ ഹോട്ടല്‍


വടകര: ഹോട്ടല്‍ വിഭവങ്ങള്‍ വില കൂട്ടി വില്‍ക്കുന്നവര്‍ക്ക് അപവാദമായി മേമുണ്ടയിലെ കുമാരേട്ടന്‍. ഇദ്ദേഹത്തിന്റെ ഹോട്ടലില്‍ എല്ലാ ഇനങ്ങള്‍ക്കും മറ്റിടങ്ങളെ അപേക്ഷിച്ച് പാതി വിലയേയുള്ളൂ. വിലയിലെ ഈ വ്യത്യാസം കുമാരേട്ടനെ നാട്ടിലും സോഷ്യല്‍ മീഡിയയിലും താരമാക്കിയിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ക്ക് 20 രൂപയ്ക്കും മുതിര്‍ന്നവര്‍ക്ക് 30 രൂപയ്ക്കും വയറു നിറച്ച് ചോറ് നല്‍കുകയാണ് കുമാരേട്ടന്‍. വടകര ടൗണില്‍ ഊണിന് 50 രൂപയാണെന്ന കാര്യം മറക്കരുത്. പൂരിക്കും പുട്ടിനും അഞ്ചു രൂപയേയൂള്ളൂ. കറിക്ക് 10 രൂപയാണ് ഇപ്പോഴും വില. ഇവക്കെല്ലാം മറ്റിടങ്ങളില്‍ ഇരട്ടിവിലയാണ് ഈടാക്കുന്നത്. വിലയുടെ കാര്യത്തില്‍ പിടിച്ചുപറിയില്ലാത്തതിനാല്‍ എപ്പോഴും നല്ല തിരക്കാണ് കുമാരേട്ടന്റെ ഹോട്ടലില്‍. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം ഭംഗിയായി പോകുന്നു. ഇതിനിടയില്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിപ്പിക്കുന്നു. പൊറോട്ട ഇവിടെ കിട്ടില്ല.

Show More

Related Articles

Back to top button
error: Content is protected !!