Art&Literature

ഗാനരചയിതാവ് എ.കെ.രഞ്ജിത്തിനെ സമത മുതുവടത്തൂര്‍ ആദരിക്കുന്നു

വടകര: ഗാനരചനയുടെ 20 വര്‍ഷം പൂര്‍ത്തിയാക്കിയ എ.കെ.രഞ്ജിത്തിനെ സമത മുതുവടത്തൂര്‍ ആദരിക്കുന്നു. സ്‌നേഹാദരവും പുസ്തക പ്രകാശനവും ഈ മാസം 18 ന് ക്ലബ്ബ് പരിസരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമതയുടെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ആകാശവാണിയില്‍ ഗാനരചന നിര്‍വഹിച്ചു വരുന്ന എ.കെ.രഞ്ജിത്ത് പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാമ്പത്തിക ശാസ്ത്രം അധ്യാപകനാണ്. അദ്ദേഹത്തിന്റെ സമവാക്യങ്ങള്‍ എന്ന കവിതാസമാഹാരമാണ് പ്രകാശനം ചെയ്യുന്നത്.
18 ന് വൈകീട്ട് അഞ്ചു മണിക്ക് പരിപാടിയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും തൊഴില്‍ മന്ത്രി.ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിക്കും. കവി ശിവദാസ് പുറമേരി പുസ്തകം ഏറ്റുവാങ്ങും. ഡോ.കെ.എം.ഭരതന്‍ പുസ്തകം പരിചയപ്പെടുത്തും. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ.അച്യുതന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ അനുമോദിക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. അങ്കമാലി അഞ്ജലി അവതരിപ്പിക്കുന്ന പുലര്‍കാല സ്വപ്‌നം എന്ന നാടകവും ഉണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ടി.പി.സജീവന്‍, വി.പി.നാരായണന്‍, ടി.സുനില്‍കുമാര്‍, എം.പ്രതീഷ്, എ.കെ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!