Gulf News

ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. 79 വയസായിരുന്നു. അര്‍ബുദ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മരണത്തോടനുബന്ധിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം ആചരിക്കും.
ആധുനീക ഒമാന്റെ ശില്‍പി എന്നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അറിയപ്പെടുന്നത്. സുല്‍ത്താനോടുള്ള ആദരസൂചകമായി 40 ദിവസം രാജ്യത്ത് ദേശീയ പതാക താഴ്ത്തിക്കെട്ടും. പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. വിവാഹ മോചിതനായ സുല്‍ത്താന് മക്കള്‍ ഇല്ലാത്തതിനാല്‍ പ്രഖ്യാപിത കിരീടവകാശി രാജ്യത്ത് നിലവില്ല. ആരാകും അദ്ദേഹത്തിന്റെ പിന്‍ഗാമി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ഒമാന്‍ ഭരണഘടന അനുസരിച്ച് ഭരണാധികാരി മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താല്‍ മൂന്നു ദിവസത്തിനകം പിന്‍ഗാമിയെ കണ്ടെത്തണം.
ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്. ഒമാനെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരിയായിട്ടാകും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുന്നത്.
സുല്‍ത്താന്‍ ഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബ പതിനെട്ടിന് സലാലയിലാണ് ഖാബൂസ് ബിന്‍ സയിദ് ജനിച്ചത്. പൂനെയിലും സലാലയിലുമായിട്ടായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ഇംഗ്‌ളണ്ടിലായിരുന്നു ഉപരി പഠനം. ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളള്‍ അദ്ദേഹം പഠിച്ചു. തുടര്‍ന്ന് പശ്ചിമ ജര്‍മിനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനമനുഷ്ടിച്ചു. 1970 ജൂലൈ 23നാണ് ഒമാന്റെ ഭരണം ഏറ്റെടുക്കുന്നത്. ഭരണത്തി. 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം മാത്രമാണ് അദ്ദേഹത്തിന് ബാക്കിയുണ്ടായിരുന്നത്.
ഇന്ത്യയുമായി എക്കാലത്തും സവിശേഷബന്ധം പുലര്‍ത്തിപ്പോന്ന ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനായിരുന്നു. ഒമാനിലുള്ള ഇന്ത്യക്കാരുമായും അദ്ദേഹം വിശേഷ ബന്ധം സ്ഥാപിച്ചിരുന്നു. സുല്‍ത്താന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!