KuttiadyNewsTrending

പൗരത്വഭേദഗതിക്കെതിരെ മനുഷ്യമഹാമതില്‍ തീര്‍ത്തു; കുറ്റ്യാടിയില്‍ കണ്ടത് ജനസാഗരം


കുറ്റ്യാടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ സംഘടിപ്പിച്ച മനുഷ്യമഹാമതില്‍ ജനസാഗരമായി. ആയിരങ്ങള്‍ അണിചേര്‍ന്ന മനുഷ്യമഹാമതില്‍ നാടിന്റെ ഐക്യവും ശക്തിയും വിളിച്ചോതുന്നതായി. മനുഷ്യമനസില്‍ വിഭാഗീയതയുടെ വിത്തെറിയുന്നവര്‍ക്കുള്ള താക്കീതു കൂടിയായി പരിപാടി. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ നാടൊന്നാകെ ഒഴുകിയെത്തിയതോടെ കുറ്റ്യാടി ഇതുവരെ ദര്‍ശിക്കാത്ത പരിപാടിയായി മാറി.
വടകര റോഡിലെ കടേക്ക ചാല്‍, തൊട്ടില്‍പാലം റോഡിലെ ഓത്യോട് പാലം, പേരാമ്പ്ര റോഡിലെ വലിയ പാലം എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങി കുറ്റ്യാടിയുടെ ഹൃദയഭാഗം വരെ മനുഷ്യമതില്‍ നീണ്ടു. വളയന്നൂര്‍, തളീക്കര, കളളാട്, ഊരത്ത്, ചെറിയ കുമ്പളം, പാറക്കടവ്, പാലേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം അയ്യായിരത്തിലധികം പേര്‍ മഹാമതിലില്‍ അണിചേര്‍ന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.നാരായണന്‍ വട്ടോളി പ്രതിജ്ഞ ചൊല്ലി. മതം, ജാതി, വര്‍ഗം, ഭാഷ, ലിംഗം എന്നിവയുടെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന പൗരത്വ നിയമ ഭേദഗതി ഇന്ത്യയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് നാരായണന്‍ ചൊല്ലിയ പ്രതിജ്ഞ മതിലില്‍ അണിചേര്‍ന്നവര്‍ ഏറ്റുചൊല്ലി. മനു അര്‍ജുന്‍ ആസാദി ഗാനമാലപിച്ചു.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്‍, സിപിഎം ജില്ല കമ്മിറ്റി അംഗം കെ.പി.കുഞ്ഞമ്മദ്കുട്ടി, പി.സി.രവീന്ദ്രന്‍, പി. അബ്ദുള്‍ ഹമീദ്, കോരങ്കോട്ട് മൊയ്തു. കെവി. ജമീല, കെ.പി.ശ്രീനിജ, ടി.കെ.മോഹന്‍ ദാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എസ്.ജെ സജീവ് കുമാര്‍, പി.കെ.നവാസ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത്, കെ.പി.ചന്ദ്രി, പി.കെ.സുരേഷ്, പി പി ദിനേശന്‍ എന്നിവര്‍ ചടങ്ങില്‍ സാന്നിധ്യം വഹിച്ചു. കുറ്റ്യാടി മഹല്ല് കമ്മിറ്റി ഭാരവാഹികളായ സി.എം.നൗഫല്‍, കെ. ബഷീര്‍, പൂവത്തിങ്കല്‍ മജീദ്, ഉബൈദ് വാഴയില്‍, പി.കെ.നവാസ്, സി.വി.മൊയ്തു എന്നിവര്‍ നേതൃത്വംനല്‍കി. തുടര്‍ന്ന് ടൗണ്‍കവലയില്‍ പൊതുഅസംബ്ലിയും നടന്നു

Show More

Related Articles

Back to top button
error: Content is protected !!