NadapuramNewsTrending

കരിമ്പനത്തോട് വീണ്ടും മലിനമയം; പ്രതിഷേധം കനത്തു, ഹോട്ടല്‍ അടപ്പിച്ചു


വടകര: കരിമ്പനത്തോടിലേക്ക് വീണ്ടും കക്കൂസ് മാലിന്യം ഉള്‍പെടെ ഒഴുകി എത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നാരായണനഗറിലെ ഒരു ഹോട്ടല്‍ അടപ്പിക്കുകയും കരിമ്പനത്തോടിലേക്കുള്ള ഒഴുക്ക് തടസപ്പെടുത്തുകയും ചെയ്തു.
സ്ത്രീകള്‍ അടങ്ങിയ സംഘമാണ് നാരായണനഗറില്‍ തോടിലേക്കുള്ള ഒഴുക്ക് മണ്ണിട്ടു തടഞ്ഞത്. നഗരസഭ കൈക്കൊണ്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി കരിമ്പനത്തോട് ശുചിയായി വന്നതായിരുന്നു. എന്നാല്‍ നാരായണനഗരം ഭാഗത്ത് നിന്നു മലിനജലം എത്തിയതോടെ തോട് വീണ്ടും മലിനമയമായി. കക്കൂസ് മാലിന്യംപോലും കരിമ്പനത്തോടില്‍ എത്തുന്ന സ്ഥിതിയായി. വെള്ളം കറുപ്പ് നിറമായിരിക്കുകയാണ്. രൂക്ഷ ഗന്ധവും ഉയര്‍ന്നു. തുടര്‍ന്നാണ് ഇന്നു നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്വേഷണത്തില്‍ നാരായണനഗറില്‍ സില്‍വര്‍ ഹോട്ടലില്‍ നിന്നു കക്കൂസ് മാലിന്യം ഓവുചാലിലേക്ക് തുറന്നുവിടുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. പ്രതിഷേധം ശക്തമായതോടെ മുനിസിപ്പല്‍ അധികൃതരും പോലീസും രംഗത്തെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചു. അധികൃതരുടെ നടപടി അയയുമ്പോള്‍ കക്കൂസ് മാലിന്യം ഉള്‍പെടെ തോട്ടിലേക്കു വിടുന്ന സ്ഥിതിയാണ്. ഇതിന്റെ ദുരിതം പേറുന്നതാവട്ടെ കരിമ്പനത്തോടിന്റെ ഇരുകരകളിലും താമസിക്കുന്നവരും.

Show More

Related Articles

Back to top button
error: Content is protected !!