BusinessNadapuramNews

നിക്ഷേപത്തിന് ഗ്യാരണ്ടി നല്‍കിയത് ആത്മവിശ്വാസമേകി: മന്ത്രി ടി.പി.രാമകൃഷ്ണന്‍


നാദാപുരം: സഹകരണ മേഖലയില്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നത് ജനങ്ങളില്‍ ആത്മവിശ്വാസം പകര്‍ന്നെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. അരൂര്‍ റൂറല്‍ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കെല്ലാം കാര്‍ഡ് നല്കുമെന്നും മന്ത്രി പറഞ്ഞു.
സി.എച്ച്.ബാലകൃഷ്ണന്‍ അധ്യക്ഷനായി. സി.കെ.സുരേഷ് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെക്രട്ടറി സി.മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.രമേശന്‍, വി.പി. കുഞ്ഞികൃഷണന്‍, മനോജ് അരൂര്‍, പി.പി.ചാത്തു, കൂടത്താം കണ്ടി സുരേഷ്, പി.കെ.രവീന്ദ്രന്‍, കെ.പി.ബാലന്‍, വി.പി.സഫ്‌ന അക്ബര്‍, കെ.സജീവന്‍, വി.പി.കുഞ്ഞമ്മദ്, കോറോത്ത് ശ്രീധരന്‍, കുന്നോത്ത് രാധകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!