Business

വടകര കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനി സാരഥികളെ ആദരിച്ചു


വടകര: നാളികേരത്തില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ വടകര കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനി സാരഥികളെ ഒഞ്ചിയം ഫെഡറേഷനിലെ കര്‍ഷകര്‍ ആദരിച്ചു. ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ ഇ.കെ.കരുണാകരന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.
കമ്പനി ചെയര്‍മാന്‍ ഇ.ശശീന്ദ്രന്‍, സെക്രട്ടറി ഇ.കെ.കരുണാകരന്‍, വൈസ് ചെയര്‍മാന്മാരായ കെ.സദാനന്ദന്‍, കെ.പി.വിപിന്‍കുമാര്‍, ഡയരക്ടര്‍മാരായ ടി.ബാലന്‍, എം.സി.ബാലകൃഷ്ണന്‍, കെ.പി.അഷ്‌റഫ്, പി.എം.കുമാരന്‍, ആര്‍.പി.കൃഷ്ണന്‍, വി.സോമന്‍ എന്നിവരെയാണ് ആദരിച്ചത്. ഒഞ്ചിയം ഫെഡറേഷനും തട്ടോളിക്കര സിപിഎസും സംയുക്തമായി കമ്പനി ചെയര്‍മാനു പ്രത്യേക ട്രോഫി നല്‍കി അനുമോദിച്ചു.
ഏറാമല ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.വിജീഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എന്‍.ബാലകൃഷ്ണന്‍, എ.എം.പത്മനാഭന്‍, കെ.കെ.കുഞ്ഞമ്മദ്, എന്‍.കെ.ഗംഗാധരന്‍, ടി.എന്‍.കെ.ശശീന്ദ്രന്‍, എം.സി.അശോകന്‍, പി.പി.രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫെഡറേഷന്‍ സെക്രട്ടറി എം.ദാമോദരന്‍ സ്വാഗതവും ട്രഷറര്‍ ബി.കെ.കുമാരന്‍ നന്ദിയും പറഞ്ഞു.
തേങ്ങയില്‍ നിന്നും നീരയില്‍ നിന്നും വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് വടകര കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനി നിര്‍മിക്കുന്നത്. ഇതിലെ വൈദഗ്ധ്യത്തിനാണ് കമ്പനിക്കു സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചത്.

Show More

Related Articles

Back to top button
error: Content is protected !!