NewsTrendingVatakara

ദേശ രക്ഷാ ലോംഗ് മാര്‍ച്ച് ജനമുന്നേറ്റമായി; വടകരയില്‍ ആവേശകരമായ സമാപനം


വടകര: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കെ.മുരളീധരന്‍ എംപിയും പാറക്കല്‍ അബ്ദുല്ല എംഎല്‍എയും നയിച്ച ദേശ രക്ഷാ ലോംഗ് മാര്‍ച്ച് വടകരയില്‍ സമാപിച്ചു. രണ്ടാം ദിവസമായ വെള്ളിയാഴ്ച കാലത്ത് നാദാപുരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് പുറമേരി, ഓര്‍ക്കാട്ടേരി, കൈനാട്ടി വഴി സമാപന സമ്മേളന വേദിയായ കോട്ടപ്പറമ്പില്‍ എത്തിച്ചേര്‍ന്നു. വഴിയിലുടനീളം സ്ത്രീകളടക്കം ആയിരങ്ങള്‍ അണിനിരന്ന് അഭിവാദ്യം ചെയ്ത് മുന്നേറിയ മാര്‍ച്ചിന് വന്‍ വരവേല്‍പാണ് വടകരയില്‍ ലഭിച്ചത്.
സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പൗരന്മാരെ വിഭജിക്കുന്ന മോദിയുടെ രാഷ്ട്രീയ നയം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുക എന്നത് ഗോള്‍വാള്‍ക്കറുടെ സ്വപ്നമായിരുന്നു. എന്നാല്‍ ഇന്ത്യയെ മതേതര രാഷ്ട്രമായി നിലനിര്‍ത്താനാണ് നാം ഈ പോരാട്ടം നടത്തുന്നത്. ഇപ്പോള്‍ നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരം ആണ്. ഇതില്‍ മതമില്ല ജാതിയില്ല, മനുഷ്യത്വം മാത്രം-അദ്ദേഹം തുടര്‍ന്നു.
എം.എ.റസാഖ് അധ്യക്ഷത വഹിച്ചു. എം.കെ.രാഘവന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. കെ.എം.അഭിജിത്ത്, അഡ്വ. കെ.പ്രവീണ്‍ കുമാര്‍, എം.സി.വടകര, അഡ്വ. ഐ.മൂസ, കോട്ടയില്‍ രാധാകൃഷ്ണന്‍, കൂടാളി അശോകന്‍, പുറന്തോടത്ത് സുകുമാരന്‍, കെ.പി.കരുണന്‍, അഡ്വ ഇ.നാരായണന്‍ നായര്‍, വടയക്കണ്ടി നാരായണന്‍, പ്രദീപ് ചോമ്പാല, പി.കെ.ഹബീബ്, ദിനേശ് പെരുമണ്ണ, പി.കെ.രാഗേഷ്, മോഹനന്‍ പാറക്കടവ്, യു. രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലോംഗ് മാര്‍ച്ചിന് വി.എം.ചന്ദ്രന്‍, ജോണ്‍ പൂതക്കുഴി, എന്‍.സുബ്രമണ്യന്‍, ശശിധരന്‍ കരിമ്പനപാലം, ഒ.കെ.കുഞ്ഞബ്ദുള്ള, ബാബു ഒഞ്ചിയം, കാവില്‍ രാധാകൃഷ്ണന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, രാജേഷ് കീഴരിയൂര്‍, അനൂപ് വില്യാപ്പള്ളി, സുനില്‍ മടപ്പള്ളി, സി.പി.വിശ്വനാഥന്‍, സൂപ്പി നരിക്കാട്ടേരി, സി.കെ.വിശ്വനാഥന്‍, റഷീദ് വെങ്ങളം, ടി.വി.സുധീര്‍കുമാര്‍, സി.പി.അബ്ദുല്‍ അസീസ്, വി.പി.ദുല്‍കിഫില്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!