NewsTourism

കാപ്പുഴ തോട്: രണ്ടാം ഘട്ട ശുചീകരണം തുടങ്ങി


അഴിയൂര്‍: ചോമ്പാല കാപ്പുഴ തോട് രണ്ടാം ഘട്ട ശുചീകരണം തുടങ്ങി. എന്‍എസ്എസ് വളണ്ടിയര്‍മാര്‍, തോട് സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. കടലില്‍ നിന്ന് തോടിലേക്ക് എത്തിയതും തോടിന്റെ കൈവഴി കളില്‍ നിന്ന് എത്തിയതുമായ ജൈവ, അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതിനോടൊപ്പം ശുചിത്വ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് തോടിന്റെ ഇരുകരകളിലേയും സമീപ്രദേശത്തെ വീടുകളിലും കടകളിലും എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശുചിത്വ സര്‍വ്വേ നടത്തി. ഒന്നാം ഘട്ടത്തില്‍ തോടിനകത്ത് അടിഞ്ഞ മാലിന്യങ്ങള്‍ നീക്കി ആഴവും വീതിയും കൂട്ടി ഒഴുക്ക് സുഖമമാക്കിയിരുന്നു. മടപ്പള്ളി ഗവ. ഗേള്‍സ് എച്ച്എസ്എസ്, വടകര ശ്രീ നാരായണ എച്ച്എസ്എസ്, അഴിയൂര്‍ ഗവ. എച്ച്എസ്എസ് എന്നിവയിലെ എന്‍എസ്എസ് വളണ്ടിയര്‍മാരാണ് ഇതില്‍ പങ്കെടുത്തത്.
രണ്ടാം ഘട്ട ശുചീകരണം അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എ.ടി മഹേഷ്, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, നിഷ പറമ്പത്ത്, വി.കെ.അനില്‍കുമാര്‍, പ്രദീപ് ചോമ്പാല, ടി.ടി.അശോകന്‍, കെ.പി.വിജയന്‍, രമ കൊയിലോത്ത്, ശ്രീധരന്‍ കൈപ്പാട്ടില്‍, കെ.രാഘവന്‍, പ്രിയേഷ് മാളിയേക്കല്‍, കെ.ഗംഗാധരന്‍, കെ. മഹേഷ്, ബാലന്‍ മാട്ടാണ്ടി, അജയന്‍ മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!