NewsTourismVatakara

പയംകുറ്റിമല മിനുങ്ങുന്നു; രണ്ടാംഘട്ട വികസന പ്രവൃത്തി ഉദ്ഘാടനം 19 ന്



വടകര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയംകുറ്റിമല രണ്ടാംഘട്ട വികസനം പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 19 ന് വൈകീട്ട് നാല് മണിക്ക് വിനോദ സഞ്ചാര മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. തൊഴില്‍ നൈപുണ്യ – എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുംന്ന ചടങ്ങില്‍ പാറക്കല്‍ അബ്ദുളള എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സി.കെ.നാണു എംഎല്‍എ മുഖ്യാതിഥിയായിരിക്കും. വില്ല്യാപളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍ ഭൂമി കൈമാറ്റം നടത്തും. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.ബലറാം തുടങ്ങിയവര്‍ ആശംസകള്‍ നേരും. ജില്ലാ കലക്ടര്‍ സാംബശിവറാവു സ്വാഗതവും വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.എന്‍.അനിതകുമാരി നന്ദിയും പറയും.
സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പയംകുറ്റിമല രണ്ടാഘട്ട ടൂറിസം പ്രവൃത്തി നടത്തുന്നത്.
വ്യൂ ടവര്‍ പ്ലാറ്റ്ഫോം, ചുറ്റുമതില്‍, റോഡ്, സൗന്ദര്യവത്കരണം, നിലം ടൈല്‍ പാകല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തി എന്നിവക്കാണ് തുക അനുവദിച്ചത്. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് തയാറാക്കിയത്. മലയിലെത്തുന്നവര്‍ക്ക് ഉദയാസ്തമയം ഉള്‍പ്പെടെയുള്ള പ്രകൃതിദൃശ്യങ്ങള്‍ കാണാനുള്ള കേന്ദ്രമാണ് വ്യൂ ടവര്‍. നിലവില്‍ ഇവിടെയുള്ള ടവര്‍ ഉയരംകൂട്ടി മനോഹരമാക്കും. മലയുടെ പടിഞ്ഞാറുഭാഗത്ത് ചുറ്റുമതില്‍ കെട്ടി വിളക്കുകാലുകള്‍ സ്ഥാപിക്കുന്ന മറ്റൊരു പദ്ധതിയും ഉണ്ട്. മലയുടെ ഏതാണ്ട് മധ്യഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് കിഴക്കുഭാഗത്തേക്ക് മാറ്റാനാണ് തീരുമാനം. ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, പുല്ല്, ചെടികള്‍ എന്നിവ വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയ സൗന്ദര്യവ്തകരണ പദ്ധതികളും ഉണ്ടാകും.

Show More

Related Articles

Back to top button
error: Content is protected !!