NewsVatakara

രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് ലിംഫെഡിമ ശില്‍പശാല


വടകര: ജില്ലാ ആശുപത്രി, ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രം, മേലടി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലിംഫെഡിമ ശില്‍പശാല സംഘടിപ്പിച്ചു. ഗുരുതരമായ അസുഖങ്ങള്‍ കാരണം കൈകളിലോ കാലുകളിലോ കാണപ്പെടുന്ന കടുത്ത നീരാണ് ലിംഫെഡിമ. കൃത്യമായ പരിചരണവും തുടര്‍ പരിശീലനവും വഴി ഭൂരിപക്ഷം രോഗികള്‍ക്കും പരസഹായമില്ലാതെ തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും. ഇതിനായുള്ള പരിശീലന പരിപാടിയാണ് വടകര ജില്ലാ ആശുപത്രിയില്‍ നടന്നത്.
ജില്ലാ ആശുപത്രി പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ് റാന്‍ഡോള്‍ഫ് വിന്‍സെന്റ്, ഫിസിയോ തെറാപ്പിസ്റ്റ് ധോണി മാത്യു, മേലടി സിഎച്ച്‌സി സ്റ്റാഫ് നഴ്‌സ് വി.എം.മോവിദ, ഫിസിയോ തെറാപ്പിസ്റ്റ് എം.ജി.അനൂജ, ഓര്‍ക്കാട്ടേരി സിഎച്ച്‌സി സ്റ്റാഫ് നഴ്‌സ് എന്‍.കെ.നാസി, ഫിസിയോ തെറാപ്പിസ്റ്റ് സി.എസ്.ജിംന, കമ്യൂണിറ്റി നഴ്‌സുമാരായ കെ.വി.സജിന, ലത ഉപേന്ദ്രന്‍, എ.അനില, ജഹറാബി, ബി.കെ.ബിന്‍സി, സ്മിത എന്നിവര്‍ പരിശീലനം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!