NewsVatakara

പ്ലാസ്റ്റിക്ക് നിരോധനത്തിന് അഴിയൂരില്‍ ശുചിത്വ അസംബ്ലി

വടകര: സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനു ശുചിത്വ അസംബ്ലിയുമായി അഴിയൂര്‍ പഞ്ചായത്ത്. 14 മുതല്‍ 29 വരെ വാര്‍ഡ് തലത്തില്‍ ശുചിത്വ അസംബ്ലി നടക്കും.
ഒറ്റതവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ പ്രചരണാര്‍ഥം പഞ്ചായത്ത് നേതൃത്വത്തില്‍ ശുചിത്വ സന്ദേശ പത്രിക തയാറാക്കി.
ഇതിന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍ വ്യാപാരി പ്രതിനിധികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയേക്കല്‍, ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വ്യാപാരി പ്രതിനിധികളായ ഷംസുദീന്‍, സാലിം പുനത്തില്‍, കെ.ടി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ വീടുകളെ ഗ്രേഡ് ചെയ്തത് സംബന്ധിച്ച അവലോകനം ശുചിത്വ അസംബ്ലിയില്‍ നടക്കും.

Show More

Related Articles

Back to top button
error: Content is protected !!