NadapuramNews

പൊതുജനങ്ങള്‍ക്ക് പോലീസ് വക ഫെയ്‌സ്ബുക്ക് പേജ്

നാദാപുരം: നവമാധ്യമ രംഗത്ത് പോലീസിന്റെ ഇടപെടല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ഫെയ്‌സ് ബുക്ക് പേജുമായി നാദാപുരം പോലീസ്. ‘നാദാപുരം സബ്ഡിവിഷണല്‍ പോലീസ്’ എന്ന പേരിലാണ് പേജ് ആരംഭിച്ചത്.
സബ്ഡിവിഷണിലെ ഏഴ് പോലീസ് സ്റ്റേഷനുകളിലും ഓരോ സ്റ്റേഷന്റെയും പേരിലാണ് പേജ് ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് പേജ് സന്ദര്‍ശിച്ച് പരാതികളും അഭിപ്രായങ്ങള്‍ അറിയിക്കാനും ഇതില്‍ സംവിധാനം ഒരുക്കും. പോലീസ് സ്റ്റേഷനുകളില പ്രധാന അറിയിപ്പുകളും ഈ പേജില്‍ ലഭ്യമാവും. ജനങ്ങളും പോലീസുമായുള്ള ബന്ധം ശക്തമാക്കുക, പുതു തലമുറയ്ക്ക് നിയമപരമായ അവബോധം സൃഷ്ടിക്കുക, പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫെസ് ബുക്ക് പേജിലൂടെ ലക്ഷ്യമിടുന്നത്. ഇതിനോടകം നിരവധി പേര്‍ പേജ് സന്ദര്‍ശിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!