NadapuramNews

പിക്കപ്പ് ലോറിക്കു നേരെ തീവെപ്പ്: അന്വേഷണം ഊര്‍ജിതം

നാദാപുരം: പിക്കപ്പ് ലോറി തീ വെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. നാദാപുരം സ്വദേശി കുനീമ്മല്‍ ലിജേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന് നേരെയാണ് തി വെപ്പുണ്ടായത്. രാത്രി കക്കംവെള്ളി ശാദുലി റോഡില്‍ നിര്‍ത്തിയതായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. ഡ്രൈവറുടെ ഭാഗത്തെ ഡോറിനാണ് തീവെച്ചത്. രണ്ട് ദിവസം മുമ്പും ഈ വാഹനത്തിന് നേരെ അക്രമം നടന്നതായി പറയുന്നു.

Show More

Related Articles

Back to top button
error: Content is protected !!