NadapuramNews

കല്ലാച്ചിയില്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസ്; ഉദ്ഘാടനം വെള്ളിയാഴ്ച


നാദാപുരം: റവന്യൂ വകുപ്പ് കല്ലാച്ചി മിനി സിവില്‍ സ്റ്റേഷനില്‍ അനുവദിച്ച ലാന്റ് ട്രിബ്യൂണല്‍ ഓഫീസിന്റെ ഉദ്ഘാടനം 13 ന് രാവിലെ 10 മണിക്ക് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ഇ.കെ.വിജയന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, കെ.മുരളീധരന്‍ എംപി ,എംഎല്‍എമാരായ പാറക്കല്‍ അബദുള്ള, സി.കെ.നാണു, കെ.ദാസന്‍, പുരുഷന്‍ കടലുണ്ടി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, കലക്ടര്‍ ബി.സാംബശിവറാവു തുടങ്ങിയവര്‍ പങ്കെടുക്കും.
വടകര, കൊയിലാണ്ടി താലൂക്കുകളാണ് ലാന്റ് ട്രിബ്യൂണല്‍ ഓഫീസിന്റെ പരിധി. നിലവില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലാണ് ജില്ലയിലെ മൊത്തം പട്ടയ വിതരണത്തിനുള്ള ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇ.കെ.വിജയന്‍ എംഎല്‍എ ജനങ്ങളുടെ പ്രയാസം റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഓഫീസ് അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണും തഹസില്‍ദാര്‍ കണ്‍വീനറുമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

്‌

Show More

Related Articles

Back to top button
error: Content is protected !!