NewsVatakara

സിദ്ധാശ്രമത്തില്‍ കാര്‍ത്തിക മഹോത്സവം ആഘോഷിച്ചു


വടകര: സിദ്ധസമാജ സ്ഥാപകന്‍ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനം കാര്‍ത്തി മഹോത്സവമായി ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ചൊവാഴ്ച വിശേഷ ജപം, ആത്മതത്വപ്രഭാഷണം, അന്നദാനം തുടങ്ങിയവ നടന്നു.
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എസ്.ചിദംബരം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സി.കെ.നാണു എംഎല്‍എ, ഇ.നാരായണന്‍ നായര്‍, കെ.എം.ജയശ്രീ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മധുരയിലെ റിട്ടയേര്‍ഡ് ജില്ലാ പോലീസ് മേധാവി എസ്.വി.കറുപ്പസാമി, പ്രൊഫ.ഇ.ശശീന്ദ്രന്‍, ബി.കെ.ആനന്ദ്, എസ്.വി.പി.ഈശ്വരി, കെ.വിജയന്‍ എന്നിവര്‍ ആത്മതത്വ പ്രഭാഷണം നടത്തി.

Show More

Related Articles

Back to top button
error: Content is protected !!