NewsVatakara

വടകര ഗുരുസ്വാമിക്ക് സ്മരണാഞ്ജലി


വടകര: ഗുരുസ്വാമി കുഞ്ഞിരാമക്കുറുപ്പിന്റെ ഒന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. തെരു ഗണപതി ക്ഷേത്രപരിസരത്ത് അയ്യപ്പഭക്തിഗാനാലാപനം, സാംസ്‌കാരിക സമ്മേളനം, നേര്‍ച്ച വിളക്ക്, ഭജന തുടങ്ങിയ പരിപാടികള്‍ നടന്നു.
പുരുഷോത്തമന്‍ നമ്പൂതിരി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം.മനോജ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച്‌കൊണ്ട് സാംസ്‌കാരിക സമ്മേളനത്തിനു തുടക്കം കുറിച്ചു. വി.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി ഹംസാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. രാജേഷ് നാദാപുരം, പത്മപ്രഭ. ശ്രീവത്സന്‍, പി.എം.രവീന്ദ്രന്‍, സയിദ് ആറ്റക്കോയ തങ്ങള്‍, എം.സുരേഷ്ബാബു, ഇ.കെ.രമണി, ഒ.കെ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കുമാരസ്വാമി സ്വാഗതം പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!