NadapuramNews

മാവോയിസ്റ്റു പ്രചാരണം നേരിടാന്‍ ആദിവാസി കോളനി കേന്ദ്രീകരിച്ച് പോലീസിന്റെ അദാലത്ത്


നാദാപുരം: വിലങ്ങാട് ആദിവാസി കോളനി നിവാസികള്‍ക്കായി റൂറല്‍ ജില്ല പോലീസ് അദാലത്ത് സംഘടിപ്പിച്ചു. കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് വിലയിരുത്താനും നടപടികള്‍ കൈക്കൊള്ളാനുമാണ് വിലങ്ങാട് പാരിഷ് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചത്.
കോളനികളിലേക്കുളള റോഡ്, കുടിവെളളം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍് അദാലത്തില്‍ ചര്‍ച്ച ചെയ്തു. റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാത്തത് അദാലത്തിലെ മുഖ്യ വിഷയമായി.
കോളനികള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ നടത്തുന്ന പ്രചരണത്തെ പറ്റി ബോധവല്‍ക്കരണ ക്ലാസും നടത്തി. റോഡ് പണി ഏറ്റെടുത്ത കോണ്‍ട്രാക്റ്റര്‍മാര്‍ വൈകിപ്പിക്കുന്നതാണ് റോഡ് പണി ഇഴഞ്ഞ് നീങ്ങാന്‍ കാരണമെന്നാണ് പറയുന്നത്. കോളനികളില്‍ നടത്തുന്ന റോഡുകളുടെയും വീടുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി. അദാലത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവ
കലക്ടര്‍ക്ക് കൈമാറും.
വിലങ്ങാട് പാരിഷ് ഹാളില്‍ വെച്ച് നടന്ന അദാലത്തില്‍ റൂറല്‍ എസ് പി കെ.ജി. സൈമണ്‍,എ എസ് പി അംഗിത്ത് അശോകന്‍,നാദാപുരം ,കുറ്റ്യാടി സി ഐ മാരായ എന്‍.സുനില്‍കുമാര്‍,എ. വി. ജോണ്‍, വളയം എസ് ഐ ആര്‍.സി. ബിജു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി.ജയന്‍,വാര്‍ഡ് മെമ്പര്‍മാരായ ബാബു,രാജു അലക്സ്,ഉഷ കരുണാകരന്‍,പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Show More

Related Articles

Back to top button
error: Content is protected !!