NadapuramNews

പോക്സോ കേസ് പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി


നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലായി മുതുവടത്തൂര്‍ അച്ചംകണ്ടി നൗഫല്‍ (35) ആണ് ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയത്. പുതുക്കയത്ത് വാടകയ്ക്ക് തമാസിക്കുന്നതിനിടയിലാണ് യുവാവ് പെണ്‍കുട്ടിയെ കോയമ്പത്തൂരിലും മറ്റും കൊണ്ട് പോയി പീഡിപ്പിച്ചതായ മൊഴിയെത്തുടര്‍ന്നാണ് വളയം പോലീസ് കേസെടുത്തത്.
സംഭവത്തിന് ശേഷം യുവാവ് ഖത്തറിലേക്ക് കടക്കുകയായിരുന്നു. പ്രതിക്കെതിരെ വളയം പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇക്കഴിഞ്ഞ ദിവസം പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ കഴിഞ്ഞ ആഴ്ച പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിനെ തുടര്‍ന്ന് വിദേശത്ത് നിന്ന് നാട്ടിലേക്ക് വരികയായിരുന്ന കക്കട്ട് നമ്പ്യത്താം കുണ്ട് ഏലാം പറമ്പത്ത് റഫീഖ് മുംബൈ വിമാനത്തവളത്തില്‍ പിടിയിലായിരുന്നു. നൗഫലിന്റെ ജാമ്യ ഹരജി ഈ മാസം 12 നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!