Art&LiteratureTrending

ദുരിത ജീവിതത്തിന്റെ പ്രതിഫലനമാണ് ആഫ്രിക്കന്‍ സിനിമകളെന്ന് അപ്പോലീന്‍ ട്രവോര്‍

ആര്‍.കെ.സന്ദീപ്

തിരുവനന്തപുരം: ആഫ്രിക്കന്‍ മേഖലയിലെ ജീവിതയാഥാര്‍ഥ്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള മാര്‍ഗമാണ് സിനിമയെന്ന് ബുര്‍കിനോ ഫാസോ സംവിധായക അപ്പോലീന്‍ ട്രവോര്‍. ആഫ്രിക്കയിലെ സാഹചര്യങ്ങള്‍ സിനിമ നിര്‍മാണത്തിന് അനുകൂലമല്ലന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറില്‍ പങ്കെടുക്കവെ അവര്‍ പറഞ്ഞു.
യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഈ മേഖലയെ കലുഷിതമാക്കിയിരിക്കുകയാണ്. എങ്കിലും യുവതലമുറ സിനിമ നിര്‍മാണത്തിന് ശ്രമിക്കുന്നുണ്ട്. സിനിമയിലൂടെ മാത്രമേ തങ്ങളുടെ രാജ്യത്തെ പ്രശ്നങ്ങളും സംസ്‌കാരവും ലോകം മുഴുവന്‍ ചര്‍ച്ചയാകൂ. അതുകൊണ്ടാണ് വനിതയായിട്ടും താനും ഈ മേഖല തെരെഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.
സംവിധായകരായ പ്രിയനന്ദനന്‍, ബാലു കിരിയത്ത്, മനു അശോകന്‍, നിര്‍മാതാക്കളായ ആയുഷ് പട്ടേല്‍, മിറ്റ് ജാനി, സ്പാനിഷ് താരം ലിയ ബ്രിയോണ്‍സ്, മീര സാഹിബ് എന്നിവര്‍ പങ്കെടുത്തു.

സാങ്കേതിക രംഗത്തെ വളര്‍ച്ച സിനിമയെ സഹായിക്കും: അടൂര്‍
തിരുവനന്തപുരം: സാങ്കേതിക രംഗത്തെ വളര്‍ച്ച സിനിമയ്ക്ക് ഗുണപരമായ മാറ്റങ്ങള്‍ സമ്മാനിക്കുമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പഴയ ശൈലിയിലുള്ള സിനിമാ നിര്‍മാണവും ശേഖരണവും ഇന്നും അനിവാര്യമാണെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവല്‍സ് ഇന്‍ സ്ട്രീമിംഗ് ടൈംസ് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍.
കണ്ട് മറക്കുന്ന ടെലിവിഷന്‍ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടമാണ്. സിനിമ അഭ്രപാളിയില്‍ തന്നെ സൂക്ഷിക്കപ്പെടേണ്ടതാണ് അദ്ദേഹം പറഞ്ഞു. ഷായി ഹെറഡിയ, സി.എസ് വെങ്കിടേശ്വരന്‍, ശങ്കര്‍ മോഹന്‍, അഹമ്മദ് ഗൊസൈന്‍, ജോര്‍ജ് റ്റെല്ലര്‍, പിനാകി ചാറ്റര്‍ജി, വിപിന്‍ വിജയ് എന്നിവര്‍ പങ്കെടുത്തു

Show More

Related Articles

Back to top button
error: Content is protected !!