Gulf News

ഗള്‍ഫ് ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി


റിയാദ്: നാല്‍പതാമത് ഗള്‍ഫ് ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി. ഉച്ചകോടിക്ക് എത്തിയ നേതാക്കളെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. രാജാവിന്റെ അധ്യക്ഷതയില്‍ ഇന്ന് നടക്കുന്ന നാല്‍പതാമത് ഗള്‍ഫ് ഉച്ചകോടിക്കായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിത് അല്‍ മക്തൂം, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ സൈദ്, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി എന്നിവര്‍ എത്തി.
ഉച്ചകോടിക്ക് മുന്നോടിയായി വിദേശ മന്ത്രിമാരുടെ യോഗം ചേര്‍ന്നd ഉച്ചകോടി അജണ്ടക്ക് അന്തിമ രൂപം നല്‍കിയിരുന്നു. യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനിയും അംഗ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും പങ്കെടുത്തു.
മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുകയാണ് ലക്ഷ്യമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സിലിലൂടെ ജിസിസി രാജ്യങ്ങളിലെ ജനങ്ങളും നേതാക്കളും ഒരുമയോടെ മുന്നേറുകയാണെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!