NewsVatakara

കേന്ദ്ര സര്‍ക്കാരിനെതിരെ ഐഎന്‍എല്‍ പ്രതിഷേധം


വടകര : രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല, പൗരത്വ ദേഭഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കേന്ദ്ര സര്‍ക്കാരിനെതിരെ ഐഎന്‍എല്‍ പ്രതിഷേധ പ്രകടനം നടത്തി. വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. കെ.കെ.ഹംസ ഹാജി, മുബാസ് കല്ലേരി, കെ.പി.മൂസ ഹാജി, എം.പി.അബ്ദുള്ള, ടി.കെ.കരീം, ടി.വി.ടി.മഷൂദ്, എസ്.വി.ഹാരിസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!