NewsTourismVatakara

കാപ്പുഴ തോട് ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെക്കുന്നു


വടകര: നാട്ടുകാര്‍ കൈകോര്‍ത്തതിന്റെ ഫലമായി ചോമ്പാല്‍ കാപ്പുഴ തോട് സംരക്ഷണ പ്രവര്‍ത്തനം ഫലപ്രദമായി മുന്നേറുന്നു. രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തോട് സംരക്ഷണ സമിതി രൂപം നല്‍കി. തോടിന്റെ ഇരുഭാഗത്തും മണ്ണിടിയുന്നത് തടയുന്നത് ഉള്‍പെടെയുള്ള പ്രവര്‍ത്തനം നടത്താന്‍ യോഗം തീരുമാനിച്ചു.
കൈവരികളില്‍ നിന്ന് മാലിന്യം തോട്ടിലേക്ക് വരുന്നത് അവസാനിപ്പിക്കും. നീന്തല്‍ പരിശീലനം, മത്സ്യംവളര്‍ത്തല്‍ എന്നിവ കൂടാതെ കാപ്പുഴയെ ടൂറിസം ഭൂപടത്തിലെത്തിക്കാനുള്ള ശ്രമവും നടത്തും. ഇതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി കുട്ടികള്‍ക്കായി ബോട്ട് സര്‍വ്വീസ് ആരംഭിക്കും. ഒന്നാം ഘട്ടമെന്ന നിലയില്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, തോട് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് മാസങ്ങളോളം നീണ്ടുനിന്ന ശുചീകരണത്തിലൂടെ വന്‍ തോതില്‍ ചെളിയും ജൈവ അജൈവ മാലിന്യങ്ങളും നീക്കംചെയ്തിരുന്നു. നേരത്തെ മലിനജലമായിരുന്ന തോടിപ്പോള്‍ ശുദ്ധജലാശയമായി മാറിയിരിക്കയാണ്.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന തോട് സംരക്ഷണ സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്‍, നിഷ പറമ്പത്ത്, എ.ടി.മഹേഷ്, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, ടി.ടി.അശോകന്‍, ടി.ടി.പത്മനാഭന്‍, രമ കൊയിലോത്ത്, ശ്രീധരന്‍ കൈപ്പാട്ടില്‍, കെ.പി.ഗോവിന്ദന്‍, കെ.കെ.മഹേഷ്, എം.ടി.പ്രകാശന്‍, കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു

Show More

Related Articles

Back to top button
error: Content is protected !!