NadapuramNews

ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് സ്വര്‍ണത്തിളക്കം

നാദാപുരം: ഒട്ടോ യാത്രക്കാരിയുടെ കളഞ്ഞ് പോയ രണ്ടര പവന്‍ സ്വര്‍ണാഭരണം തിരിച്ചു നല്കി നാദാപുരം ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ മാതൃകയായി. ചേലക്കാട് സ്വദേശി കാസിം തങ്ങള്‍ക്കാണ് ഞായറാഴ്ച തന്റെ ഓട്ടോയില്‍ നിന്നു സ്വര്‍ണ ബ്രേസ്ലറ്റ് ലഭിച്ചത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിനു വിലപിടിപ്പുള്ള വസ്തു കിട്ടുന്നതും ഉടമക്കു തിരികെ ലഭ്യമാക്കുന്നതും.
ചേലക്കാട് നിന്നു തൂണേരിയിലേക്കുള്ള യാത്രക്കിടയില്‍ തൂണേരി സ്വദേശിനി വലിയ വിളക്കാട്ടുവള്ളി റൂബീനയുടെ ആഭരണമാണ് ഓട്ടോയില്‍ നഷ്ടപ്പെട്ടത്. സ്വര്‍ണം ലഭിച്ച വിവരം കാസിം തങ്ങള്‍ നാദാപുരം പോലീസില്‍ അറിയിച്ചു. പിന്നീട് റൂബീനയും കാസിം തങ്ങളും പോലീസ് സ്റ്റേഷനില്‍ എത്തി എസ്‌ഐ പ്രജീഷിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണം കൈമാറുകയായിരുന്നു.
കാസിം തങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച നാദാപുരം വലിയ പള്ളിക്കു പിറക് വശത്തെ റോഡില്‍ നിന്നു പതിനായിരം രൂപ വീണ് കിട്ടിയിരുന്നു. ഈ തുക ഉടമ ചാലപ്പുറത്തെ കൃഷ്ണന് തിരിച്ചേല്‍പ്പിച്ച് അഭിനന്ദനം പിടിച്ചുപറ്റിയതിനു പിന്നാലെയാണ് സ്വര്‍ണാഭരണം വീണുകിട്ടിയതും ഉടമക്ക് തിരികെ ലഭ്യമാക്കിയതും.

Show More

Related Articles

Back to top button
error: Content is protected !!