NadapuramNews

വളയം പുഞ്ചയില്‍ വാഷ് പിടികൂടി


നാദാപുരം: വളയം പഞ്ചായത്തിലെ പുഞ്ചയില്‍ ചാരായ നിര്‍മാണത്തിന് സുക്ഷിച്ച വാഷ് പിടികൂടി. പുഞ്ച ഓലത്തോട് തോടരികില്‍ പ്ലാസ്റ്റിക്ക് കന്നാസുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. രഹസ്യ വിവരത്തെ തുടര്‍ന്ന് നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.പി.ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. സിഇഒമാരായ വിനോദന്‍, എം.അനൂപ്, വിജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!