Obituary

മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു


നാദാപുരം: താനക്കോട്ടൂരില്‍ മധ്യ വയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു. പന്നിവെറ്റിയ ചാലില്‍ അമ്മദ് (65) ആണ് മരിച്ചത്. സമീപത്തെ മീത്തലെ പറമ്പത്ത് അബ്ദുളളയുടെ ഉടമസ്ഥതയിലുളള ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. അമ്പതടി താഴ്ചയുളള കിണറില്‍ പതിനഞ്ച് അടി വെളളമുണ്ട്. ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘത്തിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിഗിന്‍ ചന്ദ്രന്‍ കിണറിലിറങ്ങി റോപ്പ് ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണമടഞ്ഞിരുന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ വി.രാമദാസന്‍, കെ. അനില്‍, കെ.രഗിനേഷ്, വി.കെ.ഷൈജു, ജിജിത്ത് കൃഷ്ണകുമാര്‍, എസ് വിനീത് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മാതാവ്. കുഞ്ഞമ്പി. ഭാര്യ: സാറ. മക്കള്‍: നജ്മ, നൂറ, നൗഫല്‍. മരുമക്കള്‍: ജലീല്‍, യസിര്‍.

Show More

Related Articles

Back to top button
error: Content is protected !!