NadapuramNews

കോളനി വാസികള്‍ക്കു ജനമൈത്രി പോലീസ് വക ആധാര്‍ ക്യാമ്പ് നടത്തി


വിലങ്ങാട്: വളയം ജനമൈത്രി പോലീസും വിലങ്ങാട് അക്ഷയ കേന്ദ്രവും ചേര്‍ന്ന് അടുപ്പില്‍ സാംസ്‌കാരിക നിലയത്തില്‍ കോളനി നിവാസികള്‍ക്കായി ആധാര്‍ രജിസ്റ്റര്‍ ക്യാമ്പ് നടത്തി. വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി.ജയന്‍ ഉദ്ഘാടനം ചെയ്തു. വളയം എസ്‌ഐ ആര്‍.സി.ബിജു മുഖ്യാതിഥിയായി.
ഒരു രേഖയും കൈവശം ഇല്ലാത്ത 50 ല്‍ പരം ആളുകള്‍ക്ക് ക്യാമ്പിലൂടെ ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. കോളനി നിവാസികള്‍ക്ക് പെന്‍ഷന്‍ മാസ്റ്ററിംഗ് സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ചെയ്തു കൊടുത്തു. പിഎസ്‌സി വണ്‍ ടൈം രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ക്യാമ്പിന്റെ ഭാഗമായി ചെയ്തു. 20 കോളനി നിവാസികള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡും വിതരണം ചെയ്തു. വിലങ്ങാട് അക്ഷയ അധികൃതരുടെയും പ്രമോട്ടര്‍മാരുടെയും അകമഴിഞ്ഞ പിന്തുണ വളയം ജനമൈത്രി പോലിസിന് ഇത്തരം ഒരു പരിപാടി നടത്താന്‍ സഹായകരമായതായി എസ് ഐ ബിജു പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ വിപിന്‍ദാസ്, വിജിഷ്,വാര്‍ഡ് മെമ്പര്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Show More

Related Articles

Back to top button
error: Content is protected !!