Art&Literature

കഥാപാത്രങ്ങളെ പൂര്‍ണതയില്‍ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്ന് റസൂല്‍ പൂക്കുട്ടി


ആര്‍.കെ.സന്ദീപ്

തിരുവനന്തപുരം: ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂര്‍ണതയില്‍ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്ന് റസൂല്‍ പൂക്കുട്ടി. ശബ്ദത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി വിദേശചിത്രങ്ങളെ അനുകരിക്കുന്നതിനേക്കാള്‍ പ്രാദേശിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തി കേന്ദ്രീകൃതമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശബ്ദ മിശ്രണം സിനിമക്ക് വേണ്ട സൗന്ദര്യം ഉറപ്പു നല്‍കുന്നതായി ശബ്ദ സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു. കണ്ണടച്ചാലും ശബ്ദം നിങ്ങളെ സിനിമ കാണിക്കും അത് തന്നെയാണ് ശബ്ദത്തിന്റെ സൗന്ദര്യവും എന്ന് ഗീത ഗൊരപ്പ അഭിപ്രായപ്പെട്ടു. സിങ്ക് സൗണ്ട് വിദഗ്ദ്ധന്‍ ബോബി ജോണ്‍, ബി കൃഷ്ണനുണ്ണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഇന്ന് മിഡ്നെറ്റ് സ്‌ക്രീനിങ്ങില്‍ ‘ഡോര്‍ ലോക്ക്’

മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ ‘ഡോര്‍ലോക്കി’ന്റെ ഏക പ്രദര്‍ശനം ഇന്നാണ്. നിശാഗന്ധിയിലാണ് ഈ ചിത്രത്തിന്റെ പ്രദര്‍ശനം. ഏകാകിയായ ക്യുങ് മിന്റെ അപ്പാര്‍ട്ട്‌മെന്റെില്‍ ഒരു അപരിചിതന്‍ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലീ ക്വാണ്‍ ആണ് ഈ ഹൊറര്‍ ത്രില്ലറിന്റെ സംവിധായകന്‍.
ഫാഹിം ഇര്‍ഷാദിന്റെ ആനി മാനി,സെസാര്‍ ഡയസ് സംവിധാനം ചെയ്ത അവര്‍ മദേര്‍സ്,യാങ് പിംഗ് ഡാവോയുടെ മൈ ഡിയര്‍ ഫ്രണ്ട് എന്നീ മത്സര ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ദേ സെ നതിങ് സെസ് ദി സെയിം,ഹോസെ മരിയ കബ്രാലിന്റെ ദി പ്രോജക്ഷനിസ്‌റ്, മൈക്കിള്‍ ഐഡോവിന്റെ ദ ഹ്യൂമറിസ്റ്റ് , വൃത്താകൃതിയിലുള്ള ചതുരം എന്നീ മത്സരചിത്രങ്ങളുടെ പുനഃ പ്രദര്‍ശനവും ഇന്നുണ്ടാകും.
ലോകസിനിമാ വിഭാഗത്തില്‍ മുപ്പത്തിയഞ്ചു ചിത്രങ്ങളും മലയാള സിനിമ ഇന്നില്‍ അനുരാജ് മനോഹറിന്റെ ഇഷ്‌ക്ക്,പ്രിയനന്ദനന്റെ സൈലെന്‍സര്‍, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, സലിം അഹമ്മദിന്റെ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച, ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!