KuttiadyNews

സ്ത്രീപീഡനങ്ങള്‍ക്കെതിരെ മഹിളാസംഘം പ്രകടനം നടത്തി


ആയഞ്ചേരി: സത്രീകള്‍ക്കെതിരെ രാജ്യത്തെങ്ങും നടക്കുന്ന ബലാല്‍സംഗങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് കേരള മഹിളാസംഘം നേതൃത്വത്തില്‍ ആയഞ്ചേരിയില്‍ പ്രകടനം നടത്തി. തെലുങ്കാനയിലും ഉന്നാവോയിലും ത്രിപുരയിലും നിഷ്ഠൂരമായി ബലാല്‍സംഗം ചെയത് കൊലപ്പെടുത്തിയ സംഭവങ്ങളെ മഹിളാസംഘം അപലപിച്ചു. പ്രകടനത്തിനു ശേഷം നടന്ന പ്രതിഷേധയോഗം മഹിളാസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി റീന സുരേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ലിസിത അധ്യക്ഷത വഹിച്ചു. എന്‍.എം.വിമല പ്രസംഗിച്ചു. കെ.സുലോചന, പി. സരള, പി.ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി

Show More

Related Articles

Back to top button
error: Content is protected !!