NadapuramNews

വാണിമേല്‍ തീ വെപ്പ്: പോലീസ് സംശയിക്കുന്ന യുവാവ് വിദേശത്തേക്ക് കടന്നതായി സൂചന


നാദാപുരം: വാണിമേല്‍ പരപ്പുപാറയില്‍ ഇരുചക്രവാഹനങ്ങള്‍ തീ വെച്ച് നശിപ്പിച്ച കേസില്‍ പോലീസ് സംശയിക്കുന്ന യുവാവ് വിദേശത്തേക്ക് കടന്നതായി സൂചന. തീ വെപ്പ് നടന്ന വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഈ യുവാവ് ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ തേടി പോലീസ് നിരന്തരം അന്വേഷണം നടത്തുന്നതിനിടയിലാണ് വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചത്.
ചേരനാണ്ടിയില്‍ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് നവംബര്‍ 19 ന് പുലര്‍ച്ചെ തീ വെച്ച് നശിപ്പിച്ചത്. രണ്ട് വാഹനങ്ങള്‍ പൂര്‍ണ്ണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചിരുന്നു. വീട്ടുടമസ്ഥനും ചിലരുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തീ വെപ്പില്‍ കലാശിച്ചതെന്നാണ് സൂചന.

Show More

Related Articles

Back to top button
error: Content is protected !!