NadapuramNewsTrending

മാനവസൗഹൃദത്തിനു പുറമേരിയില്‍ നിന്നൊരു മാതൃക


നാദാപുരം: പുറമേരി വാട്ടര്‍ ടാങ്കിനു സമീപത്തെ കൊന്നപ്പാലം വീട്ടില്‍ പരേതനായ കൃഷ്ണന്റെ മകന്‍ അനുഷാജിന്റെയും മണിയൂര്‍ സ്വദേശിനി ചൈതന്യയുടെയും വിവാഹത്തിന് വിരുന്നൊരുക്കിയത് മുബാറക്ക് മസ്ജിദിന്റെ തിരുമുറ്റത്ത്. ഞായറാഴ്ച്ച പകല്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ വിരുന്നുകാര്‍ക്ക് പന്തലൊരിക്കിയ പറമ്പ് വെള്ളത്തില്‍ മുങ്ങി. ഇതോടെ വിരുന്നെത്തിയവര്‍ക്ക് നില്‍ക്കാനോ ഇരിക്കാനോ ബുദ്ധിമുട്ടായി. കല്യാണവീടിന്റെ പരിസരം മഴയില്‍ കുതിര്‍ന്നതോടെ ഭക്ഷണം വിളമ്പാനും അസൗകര്യമായി. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ സമീപത്തെ മുബാറക്ക് ജുമ മസ്ജിദ് ഭാരവാഹികളെ സമീപിക്കുകയായിരുന്നു. വീട്ടുകാരുടെ അവസ്ഥ മനസിലാക്കിയ ജുമ മസ്ജിദ് ഭാരവാഹികള്‍ നിറഞ്ഞ മനസ്സോടെ കല്യാണ വിരുന്നുകാര്‍ക്ക് ഭക്ഷണം നല്കാനുള്ള സൗകര്യമൊരുക്കി കൊടുക്കുകയായിരുന്നു. രാത്രി വൈകുംവരെയും പള്ളിമുറ്റത്ത് നൂറുക്കണക്കനുപേര്‍ക്ക് വിരുന്നൊരുക്കി മാനവ സൗഹൃദത്തിന് പുത്തന്‍ മാതൃക തീര്‍ക്കുകയായിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!