NewsVatakara

ബൈക്കപകടത്തില്‍ പരിക്കേറ്റ ഡിപ്ലോമ വിദ്യാര്‍ഥി മരിച്ചു


വടകര: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിപ്ലോമ വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് ഗവ.പോളി ടെക്നിക്ക് കോളജ് ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അഴിയൂര്‍ അണ്ടിക്കമ്പനിക്ക് സമീപം വെള്ളച്ചാലില്‍ നന്ദനത്തില്‍ അനുവിന്ദാണ് (19) മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ദേശീയപാതയില്‍ വടകര ആശ ആശുപത്രിക്ക് സമീപം അനുവിന്ദ് സഞ്ചരിച്ച ബൈക്ക് കാറിനു പിന്നില്‍ ഇടിച്ചായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുവിന്ദ് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഇരിങ്ങല്‍ സുബ്രമണ്യ ക്ഷേത്രത്തിനു സമീപത്തെ ചെത്തില്‍ വീട്ടില്‍ നടക്കും. പിതാവ്: ചന്ദ്രശേഖരന്‍ (റിട്ട.വ്യവസായ വകുപ്പ്). മാതാവ്: ചെത്തില്‍ വീട്ടില്‍ ഷീബ (പിഡബ്‌ള്യുഡി വടകര). സഹോദരന്‍: അനുദീപ്.

Show More

Related Articles

Back to top button
error: Content is protected !!