NewsTrendingVatakara

പുതുവത്സരാഘോഷം: ശക്തമായ നടപടിയുമായി എക്‌സൈസ്, വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം


കോഴിക്കോട്: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യത ഉളളതിനാല്‍ വ്യാജമദ്യത്തിന്റെയും ലഹരി മരുന്നിന്റെയും വിതരണവും വിപണനവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് കര്‍മനിരതരായി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ നടപടി കൈക്കൊള്ളുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തനം തുടങ്ങി.
കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും. സൗജന്യ ലഹരി വിമുക്ത കൗണ്‍സിലിംഗിന് കൗണ്‍സിലര്‍മാരുടെ 9188458494, 9188468494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
ടോള്‍ ഫ്രീ നമ്പര്‍- 155358
ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം 0495-2372927
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കോഴിക്കോട് 0495-2372927, 9447178063
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കോഴിക്കോട് 0495-2375706, 9496002871
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ-കോഴിക്കോട് 0495-2376762, 9400069677, പേരാമ്പ്ര 0496-2610410, 9400069679, വടകര 0496-2515082, 9400069680,
താമരശ്ശേരി 0495-2214460
റെയിഞ്ച് ഓഫീസ്-ഫറോക്ക് 0495-2422200, 9400069683, കോഴിക്കോട് 0495-2722991, 9400069682, കുന്ദമംഗലം 0495-2802766, 9400069684, താമരശ്ശേരി 0495-2224430, 9400069685, ചേളന്നൂര്‍ 0495-2855888, 9400069686, കൊയിലാണ്ടി 0495-26244101, 9400069687, ബാലുശ്ശേരി 0495-2650850, 9400069688, വടകര 0495-2516715, 9400069689, നാദാപുരം 0496-2556100, 9400069690,
എക്‌സൈസ് ചെക്ക് പോസ്റ്റ്- അഴിയൂര്‍ 0496-2202788, 9400069692

Show More

Related Articles

Back to top button
error: Content is protected !!