NadapuramNews

കുനിച്ചോത്ത് കുമാരനെ അനുസ്മരിച്ചു


നാദാപുരം: നാദാപുരം മേഖലയില്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച കുനിച്ചോത്ത് കുമാരന്റെ നാലാമത് ചരമവാര്‍ഷികം സിപിഎം ആചരിച്ചു. നാദാപുരം ലോക്കല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തി. പ്രഭാതഭേരിയും പതാക ഉയര്‍ത്തലും നടന്നു. വൈകീട്ട് നാദാപുരത്ത് പ്രകടനത്തിനു ശേഷം നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.കണാരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി.കുഞ്ഞികൃഷ്ണന്‍, ഏരിയ സെക്രട്ടറി പി.പി.ചാത്തു, വി.കുമാരന്‍, സി.എച്ച്.ബാലകൃഷ്ണന്‍, സി.എച്ച്.മോഹനന്‍, വി.കെ.സലീം എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!