NewsVatakara

എംഎസ്എഫ് പ്രചരണ കൂടാരം ഉദ്ഘാടനം ചെയ്തു


വടകര: ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന വിദ്യാര്‍ഥി വസന്തം എംഎസ്എഫ് സംസ്ഥാന സമ്മേളത്തിന്റെ പ്രചരണ കൂടാരം വടകര നിയോജക മണ്ഡലം തല ഉദ്ഘാടനം വെളുത്തമല ശാഖയില്‍ സംസ്ഥാന കമ്മിറ്റി അംഗം ലത്തീഫ് തുറയൂര്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ.സഫീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് ഇ.പി.മുഹമ്മദലി, കരീം, സമീര്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി അജിനാസ് പുതിയോട്ടില്‍, സഹല്‍, ശാഖ പ്രസിഡന്റ് ഇഹ്സാന്‍, വൈസ് പ്രസിഡന്റ് ഫര്‍ഹാദ്, എംഎസ്എഫ് ശാഖ വൈസ് പ്രസിഡന്റ് നാസിം, ജനറല്‍ സെക്രട്ടറി ഷംനാസ്, സെക്രട്ടറി മുനീബ്, ട്രഷറര്‍ മുഹമ്മദ് റമീസ് എന്നിവര്‍ പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി മുജീബ് സ്വാഗതവും ജാബിര്‍ നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!