Business

ഇരുചക്രവാഹനവിപണി ഇടിയുന്നു


ന്യൂഡല്‍ഹി: നവംബറിലും രാജ്യത്തെ ഇരുചക്രവാഹനവിപണി താഴോട്ടു പോയി. സുസുകി മോട്ടോര്‍ സൈക്കിള്‍ ഒഴിച്ചുള്ള കമ്പനികള്‍ക്കെല്ലാംതന്നെ പത്തുശതമാനത്തിലേറെ ഇടിവുണ്ട്. സുസുകിക്കു മാത്രം 15 ശതമാനം വര്‍ധനയുണ്ട്.
ഏറ്റവും വലിയ ടുവീലര്‍ കന്പനിയായ ഹീറോ മോട്ടോ കോര്‍പിനു വില്പന 16 ശതമാനമാണിടിഞ്ഞത്. 6.01 ലക്ഷത്തിന്റെ സ്ഥാനത്ത് 5.06 ലക്ഷം. ഹോണ്ടയുടെ വില്പന 3.94 ലക്ഷത്തില്‍നിന്ന് അഞ്ചുശതമാനം കുറഞ്ഞ് 3.73 ലക്ഷമായി.
ടിവിഎസ് മോട്ടോര്‍ വില്പന 26.5 ശതമാനം താണ് 1.91 ലക്ഷമായി. ബജാജ് ഓട്ടോ 2.05 ലക്ഷത്തില്‍നിന്ന് 14 ശതമാനം കുറഞ്ഞ് 1.76 ലക്ഷത്തിലെത്തി. റോയല്‍ എന്‍ഫീല്‍ഡിന് 10 ശതമാനം ഇടിവ് വില്പനയിലുണ്ടായി. 58,292 എണ്ണം വിറ്റു.

Show More

Related Articles

Back to top button
error: Content is protected !!