Education

വെള്ളൂക്കര ജിഎല്‍പിക്കു പുതുവസന്തമേകാന്‍ ‘മയില്‍പീലി’


വടകര: സ്‌കൂളിനൊപ്പം പദ്ധതിയുടെ ഭാഗമായി ഡയറ്റ് നടത്തിയ പൂര്‍വ വിദ്യാര്‍ഥി സംഗമം ‘മയില്‍പീലി’ വെള്ളൂക്കര ജിഎല്‍പി സ്‌കൂളിന് പുതുവസന്തമേകാനുള്ള ശ്രമമായി. ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കൊണ്ട് തികച്ചും ഒറ്റപ്പെട്ട ഗ്രാമത്തിലെ ഈ സര്‍ക്കാര്‍ വിദ്യാലയം കുട്ടികളുടെ എണ്ണക്കുറവും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയും കൊണ്ട് പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ഡയറ്റിന്റെ ഇടപെടല്‍. സ്‌കൂളിനൊപ്പം പദ്ധതിയിലൂടെ ഈ വിദ്യാലയത്തിനെ ദത്തെടുത്തിരിക്കുകയാണ് ഡയറ്റ്.
38 കുട്ടികള്‍ മാത്രമുള്ള ഈ സ്‌കൂളിന്റെ വികസനത്തിന് രൂപംനല്‍കിയ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ മയില്‍പീലി കെ.മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാലയ സാഹചര്യങ്ങള്‍ മികവുറ്റതാക്കാന്‍ എംപി ഫണ്ടില്‍നിന്നു തുക ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് എ.മോഹനന്‍ പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി. സ്‌കൂളിനൊപ്പം പദ്ധതി വിശദീകരണം ഡയറ്റ് ലക്ചറര്‍ ടി.എന്‍.കെ.നിഷയും റിപ്പോര്‍ട്ടിംഗ് പ്രധാനാധ്യാപകന്‍ ടി.പി.കുഞ്ഞമ്മദും നിര്‍വഹിച്ചു. പ്രശസ്ത ഗാനരചയിതാവ് രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. തിരുവള്ളൂര്‍ മുരളി, സി.സി. കുഞ്ഞിരാമന്‍, കെ.ഹരീന്ദ്രന്‍, ഗോപിനാരായണന്‍, സജീവന്‍ വെള്ളൂക്കര, ഗോപാലന്‍, എം.ടി.കുഞ്ഞിക്കണ്ണന്‍, പാലോന്നി മൊയ്തു, കാസിം അമാനി, എം.ടി.അശോകന്‍, എം.സി.അബ്ദുള്‍സലാം, പി.കെ.ഷീന, സത്യന്‍, വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!