NewsVatakara

ദേശീയ സെമിനാര്‍ ചൊവാഴ്ച: മണിശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും


വടകര: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയും ഇന്ദിരാഗാന്ധി മെമ്മോറിയല്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ചൊവാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വടകര റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാങ്ക് ദേശസാല്‍കരണം, തകരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, പൊതുമേഖല വില്‍പന എന്നീ വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുന്‍ കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും. ഒരു നയപരിപാടികളും ഇല്ലാതെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ നവരത്ന കമ്പനികള്‍ അടക്കം വില്‍പനയ്ക്ക് വെച്ചിരിക്കയാണെന്ന് സിദ്ദിഖ് പറഞ്ഞു. ചടങ്ങില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ബി.എ.പ്രകാശ് പ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ഇ.നാരായണന്‍ നായര്‍, സെക്രട്ടറിമാരായ ടി.വി.സുധീര്‍ കുമാര്‍, കാവില്‍ രാധാകൃഷ്ണന്‍, കെ.പി.കരുണന്‍, ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരന്‍ എന്നിവരും പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!