Obituary

ഇ.സി.ലീലാവതി അമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ക്വിറ്റ് ഇന്ത്യ സമര പോരാളിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പരേതനായ രഘു കല്ലൂരിന്റെ (രാഘവന്‍ അടിയോടി) ഭാര്യ മേപ്പയ്യൂര്‍ ഇളംകൂറ്റില്‍ ഇ.സി.ലീലാവതി അമ്മ (83) അന്തരിച്ചു. മുയിപ്പോത്തെ പരേതരായ പ്രമുഖ മര്‍മചികിത്സകന്‍ കോവുമ്മല്‍ ഗോവിന്ദന്‍ നായരുടെയും കല്യാണി അമ്മയുടെയും മകളാണ്. മക്കള്‍:ഹരി എച്ച്.പി ദാസ് (എല്‍ഐസി പേരാമ്പ്ര), ഗീത ( കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോട്), അഡ്വ.രമ (വടകര ബാര്‍). മരുമക്കള്‍: മിനി (സെക്രട്ടറി മീത്തുംഭാഗം ക്ഷീര സംഘം), മലയില്‍ വേണുനായര്‍ കീഴരിയൂര്‍ (ധനലക്ഷ്മി ടെക്സ്റ്റയില്‍സ് കൊല്ലൂര്‍), മണലാട്ട് ഗോപാലകൃഷ്ണന്‍ (ഇരിങ്ങണ്ണൂര്‍). സഹോദരങ്ങള്‍: രാധ അമ്മ വിളയാട്ടൂര്‍, പരേതരായ കോവുമ്മല്‍ ഗോപാലന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍ എരവട്ടൂര്‍, രാമചന്ദ്രന്‍ നമ്പ്യാര്‍ മേപ്പയ്യൂര്‍.

Show More

Related Articles

Back to top button
error: Content is protected !!