NadapuramNews

ബിഎസ്എഫ് സൈന്യം സ്‌കൂള്‍ പരിസരം ശുചീകരിച്ചു


നാദാപുരം: ചെക്യാട് അരീക്കരകുന്ന് ബിഎസ്എഫ് കേന്ദ്രത്തിലെ സൈനികരുടെ നേതൃത്വത്തില്‍ കൂറുവന്തേരി യുപി സ്‌കൂളും പരിസരവും ശുചീകരിച്ചു. പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് ശുചീകരണം.
അമ്പതോളം പേരാണ് ഞായറാഴ്ച രാവിലെ ശുചീകരണത്തില്‍ പങ്കാളികളായത്. സ്‌കൂള്‍ പരിസരം ശുചീകരിച്ച ശേഷം സമീപത്തെ അങ്ങാടിയും റോഡും ശുചീകരിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. ഇതിനിടെ നാട്ടുകാര്‍ക്ക് നോ പ്ലാസ്റ്റിക് ബോധവല്‍ക്കരണവും നല്‍കി

Show More

Related Articles

Back to top button
error: Content is protected !!