NadapuramNews

വ്യാജ ഐപിഎസുകാരന്‍ നാദാപുരം കേസില്‍ റിമാന്റില്‍


നാദാപുരം: മേഖലയില്‍ രണ്ട് ബാങ്കുകളെ കബളിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ വ്യാജ ഐപിഎസുകാരന്‍ പുറമേരി കോടഞ്ചേരി സ്വദേശി വേണു നാദത്തില്‍ വിപിന്‍ കാര്‍ത്തിക്കിനെ (29) നാദാപുരം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 2014 ല്‍ നാദാപുരം എസ്ബിടി ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു പ്രതി. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാവക്കാട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതിയെ നാദാപുരം കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം നാദാപുരം കോടതിയിലെത്തിക്കുകയായിരുന്നു. 2014 ല്‍ ഇരിങ്ങണ്ണൂര്‍ കോര്‍പ്പറേഷന്‍ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസിലും ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേസില്‍ ഇയാള്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാതിരുന്നതിനിടെ തുടര്‍ന്ന് നാദാപുരം കോടതി എല്‍പി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഈ കേസിലും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് ഇ.രഞ്ജിത്ത് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Show More

Related Articles

Back to top button
error: Content is protected !!