കെ.രാവുണ്ണി നായര്‍ അന്തരിച്ചു

0
362

വടകര: പ്രമുഖ സോഷ്യലിസ്റ്റ് കെ.രാവുണ്ണി നായര്‍ (94) കണ്ണൂരില്‍ അന്തരിച്ചു. ഭാര്യ: രയരോത്ത് ജാനകി. മക്കള്‍: സുമ (റിട്ട. പ്രിന്‍സിപ്പല്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സുഷമ (ദുബായ്). മരുമക്കള്‍: വിനോദ് (റിട്ട. പ്രൊഫ. എസ്എന്‍ പോളിടെക്‌നിക് കാഞ്ഞങ്ങാട്), സുരേഷ് കുറുപ്പ് (സോയില്‍ റിച്ച്, കണ്ണൂര്‍). സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.
വില്യാപ്പള്ളി ബാങ്കിന്റെ സ്ഥാപക സെക്രട്ടറിയും സുന്ദരകലാ സമിതിയുടെ 82dc38bb-d92c-4f9a-bea7-e6664cc38b42സ്ഥാപകരില്‍ ഒരാളുമായിരുന്നു. മേമുണ്ട ഹൈസ്‌കൂള്‍ മാനേജര്‍, ബിഡിസി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേവി ഉദ്യോഗസ്ഥനായിരുന്നു. കെ.ബി.മേനോന്‍, അരങ്ങില്‍ ശ്രീധരന്‍, കെ.ചന്ദ്രശേഖരന്‍, പി.ആര്‍.കുറുപ്പ്, കെ.കുഞ്ഞിരാമകുറുപ്പ്, വി.പി.കുഞ്ഞിരാമകുറുപ്പ് എന്നിവരോടപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.  ആദരസൂചകമായി ഇന്ന് വൈകുന്നേരം ആറു മണിക്ക് വില്ല്യപ്പള്ളിയില്‍ അനുശോചന യോഗം ചേരും.

bytonne-2