നബിദിനാഘോഷം തുടങ്ങി

0
301

വടകര: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയൂം പ്രതീകമായ പ്രവാചകന്‍ മുഹമ്മദ് മുസ്തഫ നബിയുടെ ജന്മദിനാഘോഷം തുടങ്ങി. ഇതിന്റെ ഭാഗമായി വടകരയുടെ വിവിധ ഭാഗങ്ങളില്‍ നബിദിന റാലി സംഘടിപ്പിച്ചു. പ്രവാചക സ്മരണ പുതുക്കി കുട്ടികളും മുതിര്‍ന്നവരും റാലിയില്‍ അണിചേര്‍ന്നു.
അഴിത്തല മുസ്ലിം ജമാഅത്ത് മിലാദ് ശരീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനറാലി നടത്തി. അബൂബക്കര്‍ സുഹ്‌രി എടക്കര, ബഷീര്‍ ബാഖവി, അബ്ദുല്‍ ലത്തീഫ് മുസ്ല്യാര്‍, പി വി അന്‍സാര്‍, പി വി മുഹാജിര്‍, പോക്കര്‍വളപ്പില്‍ മഹമൂദ്, പി വി ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം മദ്രസാ വിദ്യാര്‍ഥികളുടെ വൈഞ്ജാനിക കലാമത്സരങ്ങള്‍ നടക്കും.

82dc38bb-d92c-4f9a-bea7-e6664cc38b42