സിലിയുടെ ആഭരണങ്ങള്‍ ജോളി തട്ടിയെടുത്തെന്ന് സ്ഥിരീകരണം

0
361

താമരശേരി: കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി തട്ടിയെടുത്തെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ ആഭരണങ്ങള്‍ വിറ്റ് താമരശേരിയിലെ ജ്വല്ലറിയില്‍നിന്ന് പുതിയത് വാങ്ങിയതായും പരിശോധനയില്‍ വ്യക്തമായി. ഇതില്‍ ഭര്‍തൃമാതാവ് അന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
സിലിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സ്വര്‍ണം പണയംവച്ചതായി ജോളി കുറ്റസമ്മതം നടത്തിയിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്‍ മുഖേനെ പണയംവച്ചതാണെന്നും ജോളി പറഞ്ഞിരുന്നു. തുടര്‍ന്ന് ജോണ്‍സനെ ചോദ്യംചെയ്തു. ജോണ്‍സന്‍ 66 ഗ്രാം സ്വര്‍ണം ഹാജരാക്കി. എന്നാല്‍, ഇത് സിലിയുടേതല്ലെന്ന് സഹോദരന്‍ സിജോയും സഹോദരി സ്മിതയും സ്ഥിരീകരിച്ചു. ഇതോടെയാണ് സ്വര്‍ണാഭരണങ്ങള്‍ മാറ്റിവാങ്ങിയെന്ന നിഗമനത്തില്‍ എത്തിയത്.
രണ്ടാം പ്രതി എം എസ് മാത്യുവിനെ ചോദ്യംചെയ്തപ്പോഴാണ് പഴയ സ്വര്‍ണാഭരണം 82dc38bb-d92c-4f9a-bea7-e6664cc38b42വിറ്റ് പുതിയത് വാങ്ങാന്‍ സഹായിച്ചെന്ന് വ്യക്തമായത്. മാത്യു ജോലിചെയ്ത താമരശേരിയിലെ കടയിലാണ് സ്വര്‍ണം മാറ്റി വാങ്ങിയത്. കടയില്‍നിന്ന് ജോളിയുടെ പേരിലുള്ള ബില്ലുകള്‍ കണ്ടെടുത്തു.
സ്വന്തം ആഭരണങ്ങളാണെന്നാണ് ജോളി മാത്യുവിനോട് പറഞ്ഞതെന്നാണ് മൊഴി. ജോളി നേരിട്ട് കടയില്‍ എത്തിയാണ് പുതിയ സ്വര്‍ണാഭരണം വാങ്ങിയതെന്ന് ജീവനക്കാരും മൊഴി നല്‍കി.
സ്വര്‍ണാഭരണങ്ങള്‍ സിലി ആരാധനാലയത്തിന് നല്‍കിയെന്നാണ് രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞത്. ഈ മൊഴി നല്‍കാനുള്ള സാഹചര്യം പൊലീസ് പരിശോധിക്കുന്നു.

bytonne-2