തെയ്യം കലാകാരന്‍ ഇരിങ്ങല്‍ ദാസ് ഇനി ഓര്‍മ

0
721

ഇരിങ്ങല്‍: മൂരാട് കോട്ടക്കുന്നുമ്മലിലെ പ്രമുഖ തെയ്യം കലാകാരന്‍ ഇരിങ്ങല്‍ ദാസ് (67) ഇനി ഓര്‍മ. കലാരംഗത്ത് ഏറെ തിളങ്ങിയ ഇരിങ്ങല്‍ ദാസ് ഇന്നലെയാണ് കുഴഞ്ഞുവീണു മരിച്ചത്.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ച ദാസ് തുടര്‍ന്ന് പാരമ്പര്യമായ തെയ്യം കലയിലും ശോഭിച്ചു. ലളിതഗാനം, ശാസ്ത്രീയ സംഗീതം, തബല എന്നിവയും അഭ്യസിച്ചു.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ 82dc38bb-d92c-4f9a-bea7-e6664cc38b42കലോത്സവത്തില്‍ ലളിതഗനത്തിലും ദേശീയ ഗാനാലാപനത്തിലും ഒന്നാം സ്ഥാനം നേടി. ആകാശവാണിയില്‍ 15 വര്‍ഷത്തോളവും ദൂരദര്‍ശനില്‍ രണ്ടു വര്‍ഷവും തോറ്റംപാട്ട് അവതരിപ്പിച്ചു. മുപ്പതോളം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി നാടകങ്ങള്‍ക്കും ഈണം പകര്‍ന്നു. തെയ്യം കലയോടൊപ്പം ഉപജീവനമാര്‍ഗമായി ചെണ്ട അഭ്യസിപ്പിച്ചു വന്ന ദാസിന് ഈ മേഖലയില്‍ അഞ്ഞൂറില്‍ പരം ശിഷ്യരുണ്ട്. സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ചെണ്ട അധ്യാപകനായിരിക്കെയാണ് മരണം. ഭാര്യ മാലതിയും മക്കളായ ദിനേശന്‍, വിനയന്‍, ദീപ എന്നിവരും കലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.

bytonne-2