അര ഡസന്‍ ഗോളിനു തമിഴ്‌നാടിനെ മുക്കി കേരളം ഫൈനല്‍ റൗണ്ടില്‍

0
45

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തമിഴ്‌നാടിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം ഫൈനല്‍ റൗണ്ട് കളിക്കുന്നത്.
ആദ്യ പകുതിയില്‍ മൂന്നു ഗോളിന് മുന്നിലായിരുന്നു കേരളം. 24-ാം മിനിറ്റില്‍ വിഷ്ണുവാണ് ആദ്യം വലകുലുക്കിയത്. ജിജോയുടെ പാസില്‍ നിന്നാണ് ഗോള്‍. 33-ാം 82dc38bb-d92c-4f9a-bea7-e6664cc38b42മിനിറ്റില്‍ ജിതിന്‍ രണ്ടാം ഗോള്‍ നേടി. 45-ാം മിനിറ്റില്‍ ജിതിന്‍ കേരളത്തിന്റെ മൂന്നാമത്തെ ഗോളും വലയിലാക്കി.
രണ്ടാം പകുതിയിലും കേരളം ആക്രമിച്ചാണ് കളിച്ചത്. 83-ാം മിനിറ്റില്‍ മൗസുഫ് കേരളത്തിന്റെ ലീഡ് നാലാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെയാണ് മൗസുഫ് ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ജിജോയും(90+2) എമിലും(90+4) കൂടി വലകുലുക്കിയതോടെ കേരളം വമ്പന്‍ ജയത്തിലെത്തി.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ആറു പോയിന്റുമായാണ് കേരളം മുന്നേറിയത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തിരുന്നു കേരളം.

bytonne-2