കൂടത്തായി: അന്വേഷണ സംഘത്തിന് ഡിജിപിയുടെ പ്രത്യേക പുരസ്‌കാരം

0
314

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പര അന്വേഷണത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റയുടെ അഭിനന്ദനവും പ്രത്യേക പുരസ്‌കാരവും. കോഴിക്കോട് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പ്രത്യേക മികവിനുള്ള കമന്‍ഡേഷന്‍ സര്‍ട്ടിഫിക്കറ്റിനും സംഘത്തിലെ മറ്റ് ഒമ്പതുപേര്‍ മികവിനുള്ള മെറിട്ടോറിയസ് സര്‍വീസ് എന്‍ട്രിക്കും (എംഎസ്ഇ) അര്‍ഹരായി. അഡീഷണല്‍ എസ്പി ടി.കെ.സുബ്രഹ്മണ്യന്‍, റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജ്, ക്രൈംബ്രാഞ്ച് എഎസ്‌ഐമാരായ പത്മകുമാര്‍, രവി, യൂസഫ്, കോഴിക്കോട് റൂറല്‍ സൈബര്‍ സെല്‍ എഎസ്‌ഐ പി.കെ.സത്യന്‍, നാദാപുരം കണ്‍ട്രോള്‍ റൂം എഎസ്‌ഐ മോഹനകൃഷ്ണന്‍, പയ്യോളി പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എംപി.ശ്യാം എന്നിവര്‍ക്കാണ് മെറിട്ടോറിയല്‍ സര്‍വീസ് എന്‍ട്രി ലഭിച്ചത്.
കൂടത്തായിയിലെ ആറ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന സ്‌പെഷ്യല്‍ 82dc38bb-d92c-4f9a-bea7-e6664cc38b42ബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷം എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത് ഈ സംഘമാണ്. രണ്ടുമാസം അതീവരഹസ്യമായി നടത്തിയ അന്വേഷണമാണ് കൂടത്തായി കൊലപാതക പരമ്പര പുറത്തുകൊണ്ടുവന്നത്. കല്ലറ പൊളിക്കുന്നതിനുള്ള നിര്‍ണായക തീരുമാനമെടുത്തതും ഈ അന്വേഷണത്തെ തുടര്‍ന്നാണ്. ജോളിക്കോ നാട്ടുകാര്‍ക്കോ സംശയം തോന്നാത്തവിധം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതാണ് നിര്‍ണായകമായത്. ഇത് കണക്കിലെടുത്താണ് ഉത്തരമേഖലാ ഐജി അശോക് യാദവിന്റെ ശുപാര്‍ശപ്രകാരം ഡിജിപി അന്വേഷണസംഘാംഗങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. നേരത്തേ അന്വേഷണ സംഘാംഗങ്ങള്‍ക്ക് എസ്പി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയിരുന്നു.

bytonne-2